Thursday, October 29, 2009

പാതിരാമഴയേതോ ഹംസഗീതം പാടീ.....

Film: Ulladakkam
Director: Kamal
Music: Ouseppachan
Lyrics: Kaithapram Damodaran Nampoothiri

Please click here to listen

പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോളം ചന്ദ്രഹൃദയം തേങ്ങി (പാതിരാമഴയേതോ..)

കൂരിരുള്‍ച്ചിരിയില്‍ ഞാനും മൗനവും മാത്രം
മിന്നിയിളകും വ്യാമോഹജ്വാലയാളുകയായ്
എന്റെ ലോകം.. നീ മറന്നോ..
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ (പാതിരാമഴയേതോ..)

ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ (പാതിരാമഴയേതോ..)

1 comment:

  1. പ്രവീണ്‍, നന്നായി പാടിയിട്ടുണ്ട്. എനിക്കിത്തിരി അസൂയ തോന്നുന്നു. അടുത്ത ഒരു ജന്മമുണ്ടെങ്കില്‍ ഒരു പാട്ടുകാരിയായി ജനിക്കണമെന്നാണ്‌ ആഗ്രഹം! ഇനിയും പാടൂ, കേള്‍ക്കാന്‍ ഈ വഴി തീര്‍ച്ചയായും വരും.

    ReplyDelete