Thursday, October 29, 2009

പാതിരാമഴയേതോ ഹംസഗീതം പാടീ.....

Film: Ulladakkam
Director: Kamal
Music: Ouseppachan
Lyrics: Kaithapram Damodaran Nampoothiri

Please click here to listen

പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോളം ചന്ദ്രഹൃദയം തേങ്ങി (പാതിരാമഴയേതോ..)

കൂരിരുള്‍ച്ചിരിയില്‍ ഞാനും മൗനവും മാത്രം
മിന്നിയിളകും വ്യാമോഹജ്വാലയാളുകയായ്
എന്റെ ലോകം.. നീ മറന്നോ..
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ (പാതിരാമഴയേതോ..)

ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ (പാതിരാമഴയേതോ..)

Wednesday, October 28, 2009

മെല്ലെ മെല്ലെ മുഖപടം

Film: Minnaminunginte Nurunguvettam (1987)

Director: Bharathan

Music: Johnson

Lyrics: O.N.V Kurup

Singer: K.J Yesudas

ജോണ്‍സന്‍ മാഷിന്റെ മാന്ത്രിക സംഗീതം... ദാസേട്ടനെ മാന്ത്രിക ശബ്ദം, O.N.V സാറിന്റെ തൂലിക ... ഈ ഗാനം എനിക്ക് പ്രിയപ്പെട്ടതാവാന്‍ കാരണങ്ങള്‍ ഒരുപാടാണ്‌.

please click this link for "Melle Melle Mughapadam" sung by Praveen http://www.youtube.com/watch?v=9dqC-xaFPdE